KERALA
പ്രമുഖ കവി വിഷ്ണുനാരായണൻ നമ്പൂതിരി (81) അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി (81) അന്തരിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചായിരുന്നു അന്ത്യം.
പത്മശ്രീ പുരസ്കാരം (2014), എഴുത്തച്ഛൻ പുരസ്കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979), വയലാർ പുരസ്കാരം – (2010), വള്ളത്തോൾ പുരസ്കാരം – (2010), ഓടക്കുഴൽ അവാർഡ് – (1983), മാതൃഭൂമി സാഹിത്യപുരസ്കാരം, പി സ്മാരക കവിതാ പുരസ്കാരം – (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.