KERALA
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് എ.ആർ.ടി സെന്ററിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ആന്റി റിട്രോ വൈറൽ തെറാപ്പി (എ.ആർ.ടി) സെന്ററിലേക്ക് വിവിധ തസ്തികളിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ, കൗൺസിലർ, ലബോറട്ടറി ടെക്‌നീഷ്യൻ, സ്റ്റാഫ് നേഴ് സ് തസ്തികകളിലാണ് താത്ക്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചി രിക്കുന്നത്. ഇതുസംബന്ധിച്ച് സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. മാർച്ച് 7 വരെ അപേക്ഷിക്കാൻ കഴിയും. ഓൺലൈൻ വഴിയല്ലാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല. www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.