Connect with us

KERALA

ഓൺലൈൻ റമ്മികളി ഇനി നിയമവിരുദ്ധം; വിജ്ഞാപനം ഇറക്കി

Published

on

കൊച്ചി: ഓൺലൈൻ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറങ്ങി. കേരള ഗെയിംമിംഗ് ആക്‌ട് നിയമം ഭേദഗതി ചെയ്‌താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുളള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ, പണം വച്ചുളള ഓൺലൈൻ റമ്മികളിയെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

സംസ്ഥാനത്ത് ഓൺലൈൻ റമ്മി കളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ നിയമം വേണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി പോളി വടയ്ക്കൻ നൽകിയ പൊതു താത്പര്യ ഹർജിയിൽ, രണ്ടാഴ്‌ചക്കകം വി‍ജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം

Continue Reading