Connect with us

International

മോദി ചിത്രവും ഭഗവത് ഗീതയുമായി പി എ​സ് എ​ൽ വി​ ​സി​ ​-51 ശൂന്യാകാശത്തേക്ക് കുതിച്ചു

Published

on

ശ്രീഹരിക്കോട്ട​:​ ​ഇന്ത്യയുടെ പി.​എ​സ്.​എ​ൽ.​വി​ ​സി​ ​-51​ ​റോ​ക്ക​റ്റ് 19​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​യി​ ​ ശൂന്യാകാശത്തേക്ക് കുതിച്ചുയർന്നു. ​ബ​ഹി​രാ​കാ​ശ​ ​മേ​ഖ​ല​യി​ൽ​ ​വാ​ണി​ജ്യ​ ​ഉ​പ​ഗ്ര​ഹ​വി​ക്ഷേ​പ​ണ​ത്തി​നാ​യി​ ​രൂ​പീ​ക​രി​ച്ച​ ​ന്യൂ​ ​സ്പെ​യ്സ് ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ് ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള​ ​ആ​ദ്യ​ ​വി​ക്ഷേ​പ​ണമായിരുന്നു ഇത്. ​ ​രാ​വി​ലെ​ 10.24​നായിരുന്നു വിക്ഷേപണം. ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ​ ​സ​തീ​ഷ് ​ധ​വാ​ൻ​ ​റോ​ക്ക​റ്റ് ​വി​ക്ഷേ​പ​ണ​ ​കേ​ന്ദ്ര​ത്തി​ലെ​ ​ഒ​ന്നാം​ ​വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ​ ​നി​ന്നാണ് ​പി.​എ​സ്.​എ​ൽ.​വി​ ​സി​ ​-51​ ​റോ​ക്ക​റ്റ് കു​തി​ച്ചു​യരുന്നത്.​

ബ്ര​സീ​ലി​ന്റെ​ ​ആ​മ​സോ​ണി​യ​-1​ ​ഉ​പ​ഗ്ര​ഹ​വും​ ​മ​റ്റ് ​പ​തി​നാ​ല് ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​സ്വ​കാ​ര്യ​ ​നാ​നോ​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​ണ് ​പി.​എ​സ്.​എ​ൽ.​വി​യി​ൽ​ ​വി​ക്ഷേ​പി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​സ​തീ​ഷ് ​ധ​വാ​ൻ​ ​സാ​റ്റ് ​അ​ക്കാ​ഡ​മി​ ​ക​ൺ​സോ​ർ​ഷ്യ​ത്തി​ന്റെ​ ​മൂ​ന്ന് ​ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മു​ണ്ട്.​ ​ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ​ ​ഐ.​എ​ൻ.​എ​സ് 2​ഡി​ടി,​ ​പി​ക്സ​ൽ​ ​എ​ന്ന​ ​സ്റ്റാ​ർ​ട്ട​പ്പി​ന്റെ​ ​ആ​ന​ന്ദ് ​സാ​റ്റ് ​എ​ന്നി​വ​ ​ഇ​ന്ന് ​വി​ക്ഷേ​പി​ക്കാ​ൻ​ ​ലി​സ്റ്റ് ​ചെ​യ്തി​രു​ന്നെ​ങ്കി​ലും​ ​സാ​ങ്കേ​തി​ക​ ​ത​ക​രാ​റു​ക​ൾ​ ​മൂ​ലം​ ​വേ​ണ്ടെ​ന്ന് ​വ​ച്ചു.​ ​മോദി ചിത്രവും ഭ​ഗ​വ​ത്ഗീ​ത​യും വഹിച്ചുളള ഉപഗ്രഹം ശൂന്യാകാശത്തേക്ക് കുതിച്ചുയർന്നു.

സ​തീ​ഷ് ​ധ​വാ​ൻ​ ​സാ​റ്റി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​ചി​ത്ര​വും​ ​ഭ​ഗ​വ​ത്ഗീ​ത​യും​ ​ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് ​അ​യ​യ്ക്കു​ന്നു​വെ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​

Continue Reading