International
ആഫ്രിക്കയിലെ മലയില്‍ സ്വര്‍ണ നിക്ഷേപം . മണ്ണില്‍ ഭൂരിഭാഗവും സ്വര്‍ണമാണെന്ന വിവരം ലഭിച്ച നാട്ടുകാര്‍ മലയില്‍ തടിച്ചുകൂടി.

ബ്രസാവില്‍: ആഫ്രിക്കയിലെ മലയില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. മലയിലെ മണ്ണില്‍ ഭൂരിഭാഗവും സ്വര്‍ണമാണെന്ന വിവരം ലഭിച്ച നാട്ടുകാര്‍ മലയില്‍ തടിച്ചുകൂടി. നാട്ടുകാര്‍ മണ്ണ് കോരി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോഗോയിലാണ് സംഭവം. ലുഹിഹിയിലെ മലയിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഗ്രാമവാസികള്‍ തടിച്ചുകൂടി. പാത്രങ്ങളിലും മറ്റുമായി മണ്ണ് കോരി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ക്രമസമാധാന പ്രശ്‌നത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ സ്വര്‍ണ ഖനനം നിരോധിച്ചു