KERALA
മുന്‍ ഡിസിസി പ്രസിഡന്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിക്കാനൊരുങ്ങുന്നു

പാലക്കാട്.. കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് മുന്‍ ഡിസിസി പ്രസിഡന്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിക്കാനൊരുങ്ങുന്നു. പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥാണ് വിമത നീക്കവുമായി രംഗത്തുവന്നത്.
പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പിലിനെതിരെ മല്‍സരിക്കാനാണ് ഗോപിനാഥ് ആലോചിക്കുന്നത്. കഴിഞ്ഞ അഞ്ചുകൊല്ലം തന്നെ ഒരു കോണ്‍ഗ്രസുകാരനും വിളിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടി വരും. മരിക്കുന്നതു വരെ കോണ്‍ഗ്രസ് ആയിരിക്കുമെന്ന് പ്രചവിക്കാനാവില്ല. കോണ്‍ഗ്രസില്‍ ആരോടും കടപ്പാടില്ലെന്നും എ വി ഗോപിനാഥ് പറഞ്ഞു.