Connect with us

HEALTH

കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കും,

Published

on

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കും. മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.

വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം പ്രദർശിപ്പിക്കുന്നത് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് തൃണമൂൽ കോൺഗ്രസ് എം പി ഡെറിക് ഒബ്രിയാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര സർക്കാരും ബി ജെ പിയും ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ആരോപണം.പരാതി കിട്ടിയ ഉടൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു.വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടികളെല്ലാം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് പൂർത്തിയാക്കിയതാണെന്നും, അതിനാലാണ് മോദിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയതെന്നുമായിരുന്നു അരോഗ്യ മന്ത്രാലയം നൽകിയ വിശദീകരണം.

Continue Reading