Connect with us

KERALA

എല്‍ഡിഎഫ് വരണം, അതിന് എ കെ ശശീന്ദ്രന്‍ മാറണം’; എ.കെ ശശീന്ദ്രനെതിരെ പോസ്റ്റർ

Published

on

കോഴിക്കോട് : എൽ.ഡി.എഫിലും പോസ്റ്റർ പ്രതിഷേധം തുടരുന്നു. ഇക്കുറി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോഴിക്കോട് പതിച്ച പോസ്റ്ററിൽ എ കെ ശശീന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറണമെന്നാണ് ആവശ്യം. എലത്തൂരില്‍ പുതുമുഖം മത്സരിക്കണമെന്നും ജനഹിതം പരിശോധിക്കണമെന്നും ആണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

‘എല്‍ഡിഎഫ് വരണം. അതിന് എ കെ ശശീന്ദ്രന്‍ മാറണം’ എന്നാണ് പോസ്റ്ററിലെ തലവാചകം. കറ പുരളാത്ത ഒരു വ്യക്തിയായിരിക്കണം മത്സരിക്കേണ്ടതെന്നും പോസ്റ്ററില്‍. എലത്തൂരിലും പാവങ്ങാടുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Continue Reading