KERALA
ശബരിമല നിലപാടിൽ മാറ്റമില്ലെന്ന് വിജയരാഘവൻ; സെറ്റിൽ ചെയ് വിഷയമെന്ന് എസ് രാമചന്ദ്രൻപിളള
തിരുവനന്തപുരം: ശബരിമല സെറ്റിൽ ചെയ്‌ത വിഷയമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിളള. ശബരിമലയിൽ ഇനി സുപ്രീംകോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കാൻ എൻ എസ് എസിന് ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും രാമചന്ദ്രൻപിളള വ്യക്തമാക്കി.’നിങ്ങൾക്ക് വയ്യെങ്കിൽ നേമത്തും വട്ടിയൂർക്കാവും ഞാൻ മത്സരിക്കാം’; സ്‌ക്രീനിംഗ് കമ്മിറ്റിയിൽ കെ സി വേണുഗോപാലിന്റെ നാടകീയ പ്രഖ്യാപനം കേട്ട് ഞെട്ടി ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും
ശബരിമല വിഷയത്തിൽ കടകംപളളി സുരേന്ദ്രന്റെ പ്രസ്‌താവന വിവാദമാക്കേണ്ടയെന്നാണ് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ പറയുന്നത്. ശബരിമല വിഷയത്തിൽ പാർട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. ആ നിലപാടിൽ മാറ്റമില്ലെന്നും വിജയരാഘവൻ പറഞ്ഞു
