KERALA
നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണോ അല്ലയോ എന്നു കാണാമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം∙ ഇന്ന് വൈകിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേരുമെന്നും വൈകിയില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എത്ര വൈകിയാലും പട്ടിക ക്ലിയര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണോ അല്ലയോ എന്നു കാണാമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേമത്ത് ഏറ്റവും മികച്ച, ജനസമ്മതിയുള്ള, പ്രശസ്ത സ്ഥാനാര്‍ഥി വരും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എവിടെ മത്സരിച്ചാലും ജനം സ്വീകരിക്കും. കോണ്‍ഗ്രസ് പോലെയുള്ള ജനാധിപത്യ പാര്‍ട്ടിയില്‍ പ്രതിഷേധം സ്വാഭാവികമാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.