NATIONAL
രമേശ് പറമ്പത്ത് മാഹിയിൽ യു.ഡി.എഫ് സ്ഥാനാoത്ഥി

മാഹി: ബ്ലോക്ക് കോൺഗ്രസ്സ് അദ്ധ്യക്ഷനും, മുൻ നഗരസഭാ ചെയർമാനുമായ രമേശ് പറമ്പത്തിനെ മാഹി മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
നാല് പതിറ്റാണ്ടിലേറെ മയ്യഴിയുടെ രാഷ്ട്രീയ-സാമുഹ്യ രംഗത്തെ നിറസാന്നിദ്ധ്യമാണ് രമേഷ്.സ്കൂൾ ലീഡറായി സംഘടനാ പ്രവർത്തനമാരംഭിച്ച രമേഷ്, രണ്ട് തവണ മാഹിഗവ: കോളജ് യൂണിയൻ്റെ ചെയർമാനായിരുന്നു. കെ.എസ്.യു.വിൻ്റേയും പിന്നീട് യൂത്ത് കോൺഗ്രസ്സിൻ്റേയും മാഹി മേഖലാ പ്രസിഡണ്ടായിരുന്നു.പുതുച്ചേരി കോൺഗ്രസ്സ് ഡി.സി.സി.മെമ്പറാണ്.നിരവധി സംഘടനകളുടെ സാരഥിയായ രമേശ്, മാഹി ഹൗസിങ്ങ് കോ-ഓപ്പ്:സൊസൈറ്റി, മാഹി ട്രാൻസ്പോർട്ട് കോ-ഓപ് സൊസൈറ്റി എന്നിവയുടെ പ്രസിഡണ്ടും, മാഹി കോ-ഓപ്പ്: ഇൻഫർമേഷൻ ടെക്നോളജി, മാഹി ഹോർട്ടികൾച്ചർ സൊസൈറ്റി ,മാഹി ലേബർ കോൺട്രാക്റ്റ് സൊസൈറ്റി എന്നിവയുടെ ഡയറക്ടറുമാണ്.
മൂന്നര പതിറ്റാണ്ടിന് ശേഷം 2006ൽ മാഹിയിൽ നടന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ ചെയർമാനുമായി.
പള്ളുരിലെ പ്രമുഖ കർഷക തറവാട്ടിൽ, പറമ്പത്ത് കണ്ണൻ്റയും,കെ – ഭാരതിയുടേയും മകനാണ്. ഭാര്യ സയന – മക്കൾ യദുകുൽ ,ആനന്ദ് റാം.