Connect with us

HEALTH

കൊവിഡ് രണ്ടാം തരംഗം ഉടനെ തടയണം, ഇപ്പോൾ കഴിഞ്ഞില്ലെങ്കിൽ രാജ്യമാകെ രോഗം വ്യാപിക്കുമെന്ന് പ്രധാനമന്ത്രി

Published

on

ന്യൂഡൽഹി: രാജ്യമാകെ വ്യാപിക്കുന്ന കൊവിഡിന്റെ രണ്ടാം തരംഗം ഉടനടി പിടിച്ചു നിർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അധികാരികളുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ നിർദ്ദേശമേകിയത്. ഇപ്പോൾ രോഗവ്യാപനം തടഞ്ഞില്ലെങ്കിൽ രാജ്യവ്യാപകമായി രോഗം പൊട്ടിപ്പുറപ്പെടാൻ ഇടയാകും. എന്നാൽ നിയന്ത്രണങ്ങളുടെ പേരിൽ ജനങ്ങളിൽ ആശങ്ക സൃഷ്‌ടിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.എഴുപതോളം സൗഹൃദരാഷ്‌ട്രങ്ങൾക്ക് ആശ്വാസമാണ് ഇന്ത്യ; കൊവിഡ് വാക്‌സിൻ താൽപര്യവുമായി കൂടുതൽ രാജ്യങ്ങൾ എത്തുന്നു

കൊവിഡ് രൂക്ഷമായ വിവിധ രാജ്യങ്ങളിൽ രോഗത്തിന്റെ പല തരംഗങ്ങൾ നേരിടേണ്ടി വന്നു. നമ്മുടെ രാജ്യത്തും അതുതന്നെയാണ് സ്ഥിതി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 70 ജില്ലകളിൽ 150 ശതമാനത്തിലേറെ വർദ്ധനയാണ് കൊവിഡ് ബാധയിലുണ്ടായത്. മഹാരാഷ്‌ട്രയിലാണ് ഏ‌റ്റവുമധികം രൂക്ഷം. ഇവിടെ 15 ജില്ലകളിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കും. 19 സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിദിന കണക്ക് കൂടുകയാണ്. അതിൽ ചില സംസ്ഥാനങ്ങളിൽ കേസുകൾ പെട്ടെന്ന് വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.

മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പരാമർശിച്ച പ്രധാനമന്ത്രി ഇവിടങ്ങളിൽ ടെസ്‌റ്റ് പോസി‌റ്റിവി‌റ്റി നിരക്കും പ്രതിദിന കേസുകളും വർദ്ധിക്കുകയാണെന്ന് അറിയിച്ചു. ചെറിയ നഗരങ്ങളിൽ പോലും കൊവിഡിന്റെ രണ്ടാം ഘട്ടം ബാധിച്ചു. ആദ്യഘട്ടത്തിൽ ഗ്രാമങ്ങളിലെ രോഗബാധ കുറവായിരുന്നു. എന്നാലിപ്പോൾ ഗ്രാമങ്ങളിലും രോഗബാധ നിരക്ക് കൂടിവരികയാണ്. ഇവിടങ്ങളിൽ കൂടുതൽ രോഗസംരക്ഷണ പ്രവർത്തനങ്ങൾ വേണ്ടിവരും. ജില്ലാ അധികൃതർക്ക് കൊവിഡ് രൂക്ഷമായ ഇടങ്ങളിൽ മൈക്രോ-കണ്ടെയിൻമെന്റ് സോണുകൾ സ്ഥാപിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ചില സംസ്ഥാനങ്ങൾ പത്ത് ശതമാനത്തോളം കൊവിഡ് വാക്‌സിനുകൾ നഷ്‌ടപ്പെടുത്തി. ആന്ധ്രയും തെലങ്കാനയുമാണ് ആ സംസ്ഥാനങ്ങൾ. അവർ വാക്‌സിൻ നശിപ്പിക്കാൻ കാരണമെന്തെന്ന് അന്വേഷിക്കണം. ഉത്തർപ്രദേശിലും കുറച്ച് വാക്‌സിൻ നഷ്‌ടപ്പെടുത്തി. ജനങ്ങൾക്കുള‌ള അവകാശത്തെയാണ് വാക്‌സിൻ നഷ്‌ടപ്പെടുത്തുന്നതിലൂടെ ഇല്ലാതാക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Continue Reading