Connect with us

KERALA

ധർമടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ . രഘുനാഥ് സ്ഥാനാർത്ഥിയാവും

Published

on

കണ്ണൂർ: ധർമടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ എം പി പറഞ്ഞു. കെപിസിസിയും ഹൈക്കമാൻഡും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ തനിക്ക് കണ്ണൂർ ജില്ലയിൽ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാൽ മത്സരിക്കാനാവില്ലെന്ന് അറിയിച്ചെന്നും സുധാകരൻ പറഞ്ഞു.

ജില്ലയിലെ കോൺഗ്രസ് നേതൃത്വുമായി ചർച്ച നടത്തിയപ്പോൾ അവർക്ക് ഇക്കാര്യത്തിൽ വിമുഖതയുണ്ടെന്ന് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനുള്ള സമയം ലഭിച്ചില്ലെന്നും അദ്ദേഹം ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പകരം ധർമടത്ത് ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരൻ പറഞ്ഞു. ഇക്കാര്യം കെ.പി.സി.സി നേതൃത്വം എ.ഐ.സി.സിക്ക് കൈമാറി. ഉടൻ പ്ര്യഖ്യാപനം ഉണ്ടാവും.

Continue Reading