Kannur
എം.പി അരവിന്ദാക്ഷൻ പത്രിക സമർപ്പിച്ചു

തലശേരി . യു.ഡിഎഫ് തലശേരി മണ്ഡലം സ്ഥാനാർഥി എം.പി അരവിന്ദാഷൻ റിട്ടേണിങ്ങ് ഓഫീസർ സബ്‌കലക്‌ടർ അനുകുമാരി മുമ്പാകെ പത്രിക സമർപ്പിച്ചു. കോൺഗ്രസ് ഓഫീസായ എൽ.എസ് പ്രഭു മന്ദിരത്തിൽ നിന്ന് നേതാക്കളും പ്രവർത്തകർക്കുമൊപ്പം എത്തിയാണ്. സ്ഥാനാർത്ഥി പത്രിക നൽകിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ്പത്രിക സമർപ്പണം നടത്തിയത്. രണ്ട് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ അഡ്വ.സി ടി സജിത്ത്, എൻ. മഹമൂദ് എന്നിവരും ഒപ്പമുണ്ടായി.