Connect with us

KERALA

ക്ഷേമ പെന്‍ഷന്‍ 3000 രൂപ, ന്യായ് പദ്ധതി, 100 യൂണിറ്റ് സൗജന്യ വൈദ്യുതി .യുഡിഎഫ് പ്രകടനപത്രിക

Published

on


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതൽ. ക്ഷേമപെൻഷൻ 3000 രുപയാക്കി ഉയർത്തും. ക്ഷേമ കമ്മീഷൻ രൂപീകരിക്കും തുടങ്ങിയ വാഗ്ദ്ധാനങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് പ്രകടനപത്രിക.

ക്ഷേമ പെൻഷൻ കാലാനുസൃതമായി 3000 രൂപയാക്കും
ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമപെൻഷൻ പരിഷ്കാര കമ്മീഷൻ
ന്യായ്പ പദ്ധതി: പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം തോറും 6000 രൂപ, ഒരു വർഷം 72000 രൂപ
ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ
അഞ്ചു ഏക്കർ വരെ ഭൂമിയുള്ള കർഷകരുടെ പ്രളയത്തിന് മുമ്പുള്ള രണ്ടു ലക്ഷം വരെയുള്ള കടം എഴുതി തള്ളും
ഓട്ടോറിക്ഷ, ടാക്സി, മത്സ്യബന്ധന ബോട്ടുകൾ എന്നിവയ്ക്ക് സംസ്ഥാന നികുതിയിൽ നിന്നും ഇന്ധന സബ്സിഡി
എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി
കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികൾ
കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യകിറ്റ്
അഞ്ചുലക്ഷം പേർക്ക് വീട്
കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും
ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം
എല്ലാ വെള്ളകാർഡുകൾക്കും അഞ്ചു കിലോ അരി സൗജന്യം
വനാവകാശ നിയമം പൂർണമായി നടപ്പിലാക്കും
പട്ടികജാതി/വർഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് ഭവനനിർമാണ തുക നാലു ലക്ഷത്തിൽ നിന്ന് ആറു ലക്ഷം രൂപയാക്കും
ഭിന്നശേഷിക്കാർക്ക് വാഹനങ്ങൾ വാങ്ങാൻ പ്രത്യേക ധനസഹായവും വായ്പയും
സമാധാനവും സൗഹാർദവും നിലനിർത്തുന്നിനായി ഒരു വകുപ്പ് രൂപീകരിക്കും
പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും
റബറിന് 250 രൂപയും നെല്ലിന് 30 രൂപയും തേങ്ങയ്ക്ക് 40 രൂപയും താങ്ങുവില നിശ്ചയിക്കും
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും
700 രൂപ മിനിമം കൂലി

Continue Reading