KERALA
പ്രതിപക്ഷത്തിന് ജനങ്ങളുടെ അന്നം മുടക്കാൻ ഒരു മടിയുമില്ലാത്ത മാനസികാവസ്ഥയെന്ന് മുഖ്യമന്ത്രി

കൊല്ലം: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും എതിരായ കടന്നുകയറ്റമാണ്. തെറ്റായ ഇടപെടലിന് പിന്നിലെ ചേതോവികാരം എന്താണെന്ന് കേന്ദ്രഭരണകക്ഷി വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് കമ്മിഷനും ഇതിൽ ഉത്തരം നൽകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പ്രചാരണത്തിനെത്തിയ പിഷാരടിയെ കെഎസ്‌യുവിന്റെ ജില്ലാനേതാവ് വഴിതെറ്റിച്ചത് മൂന്ന് തവണ; ചുറ്റിച്ചതിനേക്കാൾ നടനെ സങ്കടപ്പെടുത്തിയത് മറ്റൊരു കാര്യം
വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാൻ യു ഡി എഫ് തയ്യാറല്ല. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാൻ ഒരു മടിയുമില്ലാത്ത മാനസികാവസ്ഥ പ്രതിപക്ഷം ഇപ്പോഴും തുടരുകയാണ്. പ്രളയ കാലത്ത് കേരളത്തിനുളള സഹായം മുടക്കാൻ ബി ജെ പിക്കൊപ്പം നിന്നവരാണ് കോൺഗ്രസുകാർ. സ്‌കൂൾ കുട്ടികൾക്കുളള അരിവിതരണവും മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു.
പ്രതിപക്ഷത്തിന് സ്ഥലകാല ബോധം നഷ്‌ടപ്പെട്ടുവെന്ന് പലരും കുറ്റപ്പെടുത്തുന്നുണ്ട്. ഏപ്രിൽ നാലിന് ഈസ്റ്റർ ആണെന്ന് പ്രതിപക്ഷ നേതാവ് മറന്നുപോയതാണോ? വിഷുവും റംസാൻ വ്രതാരംഭവും വരുന്നുണ്ട്. ഇങ്ങനെയൊരു സമയത്ത് ജനങ്ങൾ കഷ്‌ടപ്പെടണമെന്ന് പ്രതിപക്ഷം എങ്ങനെയാണ് ചിന്തിക്കുന്നത്. വോട്ടിന് വേണ്ടിയിട്ടല്ല കിറ്റ് വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.എൽ ഡി എഫിന് തിരഞ്ഞെടുപ്പ് ജയിക്കാൻ ഒരു വർഗീയ ശക്തികളുടേയും സഹായം വേണ്ട. നാല് വോട്ടിന് വേണ്ടി നാടിനെ ബി ജെ പിക്ക് അടിയറവ് വയ്‌ക്കാനുളള നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. ഒരു കരിനിയമത്തിന് മുന്നിലും എൽ ഡി എഫ് വഴങ്ങില്ല. എൽ ഡി എഫിന് തീരദേശ മേഖലയിലുളള സ്വാധീനം കണ്ട് അത് എങ്ങനെയില്ലാതാക്കാമെന്നാണ് യു ഡി എഫ് ആലോചിക്കുന്നത്. ഒരു കാലത്തും ഇല്ലാത്ത രീതിയിൽ എൽഡി എഫിനുളള ജനപിന്തുണ വർദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.