KERALA
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു
ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.

ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു വൈകുന്നേരം നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് മന്ത്രിക്ക് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. തുടര്‍ന്ന് എല്ലാ ജീവനക്കാരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.