KERALA
എൽ ഡി എഫ്- യു ഡി എഫ് ഫിക്‌സ്‌ഡ് മത്സരം കേരളം തളളുമെന്ന് പ്രധാനമന്ത്രി

പാലക്കാട്: എൽ ഡി എഫ്- യു ഡി എഫ് ഫിക്‌സ്‌ഡ് മത്സരം ഇത്തവണ കേരളം തളളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ യുവവോട്ടർമാർ എൽ ഡി എഫിലും യു ഡി എഫിലും നിരാശരാണ്. പുതിയ വോട്ടർമാർ ഇരുമുന്നണികളുടെയും മാച്ച് ഫിക്‌സിംഗ് മത്സരത്തെ എതിർക്കുന്നു. അഞ്ച് വർഷം കൂടുന്തോറും ഇരുമുന്നണികളും കേരളത്തെ കൊളളയടിക്കുകയാണ്. ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസും ഒറ്റക്കെട്ടാണ്. അണിയറയിലെ നാടകങ്ങളെല്ലാം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. സൂര്യന്റെ രശ്‌മികളെ പോലും യു ഡി എഫുകാർ വെറുതെ വിട്ടില്ല. സ്വർണക്കട്ടിയ്‌ക്ക് വേണ്ടി ബൈബിളിലെ യൂദാസിനെ പോലെ കേരളത്തെ എൽ ഡി എഫുകാർ ഒറ്റുകൊടുത്തെന്നും പ്രധാനമന്ത്രി ആരോപിച്ചു.