Connect with us

KERALA

ഇന്നലെവരെ പിണറായിക്ക് താങ്ങുംതണലുമായി നിന്നവർ ഇപ്പോൾ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നുവെന്ന് കെ. സുധാകരന്‍

Published

on

കണ്ണൂർ: സ്വന്തംപാർട്ടിക്കാരിൽ നിന്ന് അനുദിനം അകന്നുപോകുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഇന്നലെവരെ അദ്ദേഹത്തിനൊപ്പം താങ്ങുംതണലുമായി നിന്നവർ ഇപ്പോൾ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

പലനേതാക്കളും പ്രസ്താവനകളിൽ പരിഹാസവാക്കുകൾ ഉപയോഗിക്കുന്നു. കോടിയേരിയും പി. ജയരാജനും ഇ.പി. ജയരാജനും സുധാകരനുമെല്ലാം ഇന്നെവിടെയാണ്. മുഖം നന്നാവാത്തതിന് മറ്റുള്ളവരുടെ കണ്ണാടി പൊളിക്കേണ്ടതില്ല. അവസാനം ഞാനും എന്റെ മരുമകനും മാത്രമായി ചുരുങ്ങുമ്പോഴാണ് പിണറായി സ്ഥലകാല ബോധം വരികയെന്നും സുധാകരൻ പറഞ്ഞു.

പി. ജയരാജനെ ഇല്ലാതാക്കാനാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന മാനദണ്ഡം കൊണ്ടുവന്നത്. എം.ബി. രാജേഷിനെ ഉൾക്കൊള്ളാനുള്ള മനസ്സ് പി. ജയരാജനില്ല.കണ്ണൂരിൽ രണ്ട് ദിവസം മുമ്പ് ഒരു ചാർട്ടേർഡ് ഫ്ളൈറ്റ് വന്നു. അദാനിയാണ് വന്നതെന്നാണ് റിപ്പോർട്ട്. ആരെയാണ് അദ്ദേഹം കണ്ടതെന്ന് അന്വേഷണം വേണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Continue Reading