Education
തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ സഹല

കണ്ണൂർ: അനധികൃത നിയമന ആരോപണം ഉന്നയിച്ച് തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ സഹല. ഷംസീറിനെ അപമാനിക്കുക എന്നതാണ് തനിക്കെതിരേയുള്ള വിവാദത്തിന്റെ ലക്ഷ്യമെന്നും സഹല ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് വ്യക്തമാക്കി.
അധ്യാപിക തസ്തികയിലേക്ക് യോഗ്യതയുണ്ട്. കോടതി വിധി തന്റെ ഭാഗം കേൾക്കാതെയാണ്. ഒരു എംഎൽഎയുടെ ഭാര്യ ആയതിന്റെ പേരിൽ എങ്ങനെ തന്നെ തഴയാനാകുമെന്നും സഹല ചോദിച്ചു. വ്യക്തിപരമായ ആക്രമണമാണിത്. അതിനുള്ള കാരണമെന്താണെന്ന് അറിയില്ലെന്നും അവർ വ്യക്തമാക്കി.
തനിക്ക് വേണ്ടി ഉണ്ടാക്കിയ തസ്തികയല്ല ഇതൊന്നും. പത്രപരസ്യം കണ്ടാണ് അപേക്ഷ നൽകിയത്. തനിക്ക് യാതൊരു സ്വാധീനവുമില്ല. എല്ലാ സ്ത്രീകളെയും പോലെയാണ് അഭിമുഖത്തിന് പോകുന്നത്. യോഗ്യതയുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാൽ ഇനിയും അഭിമുഖങ്ങൾക്ക് പോകും. അതിനുള്ള അവകാശം തനിക്കുണ്ടെന്നും സഹല കൂട്ടിച്ചേർത്തു