Connect with us

Crime

ഖത്തറില്‍ വീട്ടു ജോലിക്കെത്തിയ യുവതിക്ക് പീഡനം. രക്ഷപ്പെട്ട യുവതി ഇന്ത്യന്‍ എംബസില്‍ അഭയം തേടി

Published

on

പത്തനംതിട്ട: ഖത്തറില്‍ വീട്ട് ജോലിക്കെത്തിയ കൊല്ലം സ്വദേശിനിയായ 34 കാരിയായ യുവതിക്ക് പീഡനം. രക്ഷപ്പെട്ട യുവതി ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി.സംഭവത്തില്‍ ഖത്തറിലെ സട്രീറ്റ് 829ല്‍ എസ്2 ബില്‍ഡിംഗ് നമ്പര്‍ ആറില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി അമിച്ചക്കാരി സ്വദേശി ചാമപറമ്പില്‍ സോണിക്കെതിരെ(45) യുവതി പരാതി നല്‍കി. ഖത്തറിലെ പീഡന കഥ വിവരിക്കുന്ന വോയ്‌സ് മെസേജ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടുകാര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഒരു മാസം മുമ്പ് സോണിയുടെ വീട്ടില്‍ ജോലി ചെയ്യാനെത്തിയതായിരുന്നു യുവതി. ബന്ധുവിന്റെ സുഹൃത്ത് ആവശ്യപ്പെട്ട പ്രകാരമാണ് യുവതി ഹോംനഴ്‌സിംഗ് ജോലിക്ക് പോകാന്‍ തീരുമാനിച്ചത.് കട ബാധ്യത കാരണം യുവതി പൊറുതിമുട്ടുന്ന അവസരത്തിലാണ് ഇത്തരത്തിലൊരു ജോലിയുണ്ടെന്ന് അറിയുന്നത്. തുടര്‍ന്ന് കൂടുതലൊന്നും അന്വേഷിക്കാതെ ജോലിക്കായ് ഖത്തറിലേക്ക് വിമാനം കയറുകയായിരുന്നു.30000 ഇന്ത്യന്‍ രൂപ ശമ്പളം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് നാട്ടിലെ കഷ്ടപ്പാടുകള്‍ ഓര്‍ത്ത് ചെറിയ മക്കളെ പോലും വീട്ടിലാക്കി യുവതി മണലാരണ്യത്തിലെത്തിയത.്

വീട്ടില്‍ കുഞ്ഞിനെ പരിചരിക്കാനെന്ന പേരിലാണ് ജോലി വാഗ്ദാനം നല്‍കിയിരുന്നത.് എന്നാല്‍ ആദ്യം കുഞ്ഞിനെ പരിചരിക്കാന്‍ വിട്ട യുവതിയെ പിന്നീട് വീട്ടിലെ മറ്റ് എല്ലാ ജോലികളും ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞയുടനെ സോണി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം തുടങ്ങിയ രാത്രി കാലങ്ങളില്‍ യുവതിയുടെ മുറിയുടെ വാതില്‍ അടക്കാന്‍ സോണി സമ്മതിക്കാറില്ലെന്നും യുവതി പരാതിപ്പെട്ടു.ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ യുവതിക്ക് നല്‍കിയിരുന്നില്ല. ഒടുവില്‍ കൊടിയ പീഡനം തുടര്‍ന്നിട്ടും യുവതിക്ക് നാട്ടിലെ വീട്ടുകാരെയോ ബന്ധുക്കളെയൊ ഇക്കാര്യങ്ങള്‍ അറയിക്കാന്‍ സാധിച്ചില്ല. ഒരു ദിവസം ഇവിടെ നിന്ന് രക്ഷപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസില്‍ യുവതി അഭയം പ്രാപിക്കുകയായിരുന്നു.എംബസി അധികൃതര്‍ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അതിനിടെ വീട്ടുടമയായ സോണിക്കെതിരെ യുവതി പരാതി നല്‍കുമെന്നറിഞ്ഞതോടെ കേസ് ഒതുക്കാനുള്ള നീക്കവും ഇയാള്‍ തുടരുന്നതായും വിവരമുണ്ട്.

Continue Reading