HEALTH
കര്‍ക്കശ നിയന്ത്രണം . ശനിയും ഞായറും ലോക്ഡൗണിന് തുല്യമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം വരും. അതു കഴിഞ്ഞ് എന്തു നിയന്ത്രണം വേണമെന്നു രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള യോഗത്തില്‍ തീരുമാനിക്കും.
പരമാവധി ആളുകള്‍ക്ക് വാക്‌സീന്‍ നല്‍കുന്നതാണ് മികച്ച പ്രതിരോധം. മേയ് 1 മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഘട്ടംഘട്ടമായി വാക്‌സീന്‍ നല്‍കും. വിവിധ പ്രായക്കാര്‍ക്കു വിവിധ സമയം അനുവദിക്കും.
പ്രായഭേദമില്ലാതെ മറ്റു രോഗങ്ങളുള്ളവര്‍ക്കു മുന്‍ഗണന നല്‍കും. വാക്‌സീന്‍ ലഭിക്കാത്തതിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തെ അറിയിച്ചു. സൗജന്യമായി വാക്‌സീന്‍ നല്‍കണമെന്നും കേരളം നിലപാടെടുത്തു. 400 രൂപയ്ക്ക് വാക്‌സീന്‍ വാങ്ങാന്‍ 1300 കോടി രൂപ ചെലവുവരും. ഇത് സംസ്ഥാനത്തിന് അധിക ബാധ്യത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു