Connect with us

HEALTH

തന്റെ ചലഞ്ച് ഏറ്റെടുക്കാൻ മുഖ്യമന്ത്രിയടക്കമുള്ളവർ തയ്യാറുണ്ടോയെന്ന് മേജർ രവി

Published

on

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉദ്യോഗസ്ഥരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാൽ തന്റെ പെൻഷൻ എത്ര കാലം വേണമെങ്കിലും സംഭാവന ചെയ്യാമെന്ന് മേജർ രവി. തന്റെ ചലഞ്ച് ഏറ്റെടുക്കാൻ മുഖ്യമന്ത്രിയടക്കമുള്ളവർ തയ്യാറുണ്ടോയെന്നും മേജർ രവിഫെയ്സ്ബുക്ക് ലൈവിലൂടെ ചോദിച്ചു.

മേജർ രവിയുടെ വാക്കുകൾ:

ദൈവം സൗജന്യമായി നൽകിയിരുന്ന ശ്വാസം പോലും പണം കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയിലേക്ക് മനുഷ്യജന്മം എത്തിയിരിക്കുകയാണ്. നമ്മൾ പ്രകൃതിയോട് ചെയ്യുന്ന കർമത്തിന്റെ ഫലമാണിത്. പലർക്കും അത് വിശ്വാസമുണ്ടാകണമെന്നില്ല. എന്നാൽ എനിക്കത് വിശ്വാസമുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ കാരണം ചെറിയ ചെറിയ വരുമാനമുള്ളവർ ഇന്ന് പട്ടിയിലാണ്. ഈ സാഹചര്യത്തിൽ വാക്സിൻ ചലഞ്ചിന് ഉത്തരവിടുന്ന ഭരണാധികാരികൾക്കും ജനങ്ങളോട് കടപ്പാടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവരോടാണ് താനീ പറയുന്നത്.

മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും എംഎൽഎമാരോടും മുഖ്യമന്ത്രിയോടുമടക്കം ഞാൻ തിരിച്ചൊരു ചലഞ്ച് ചെയ്യുകയാണ്. മുഖ്യമന്ത്രിയടക്കം നിങ്ങൾ നിങ്ങളുടെ ശമ്പളം ദുരിതാശ്വാസ നിധിയിൽ ഇട്ടു നൽകുകയാണെങ്കിൽ ഞാൻ എന്റെ പെൻഷനും അതിലേക്ക് നൽകും. നിങ്ങൾ ഒരു മാസത്തെ ശമ്പളം നൽകുകയാണെങ്കിൽ ഒരു മാസത്തെ പെൻഷൻ നൽകാം. പത്ത് മാസത്തേത് നൽകിയാൽ പത്ത് മാസത്തെ പെൻഷൻ നൽകും. എന്റെ ഒരു മാസത്തെ പെൻഷൻ കൊണ്ട് ചുരുങ്ങിയത് നൂറ്റമ്പത് പേർക്കെങ്കിലും വാക്സിൻ നൽകാൻ സാധിക്കും. ഇനി പുതുതായി വരുന്ന മന്ത്രിസഭയോട് കൂടിയാണ് എന്റെ ചലഞ്ച്. ജീവിതകാലം മുഴുവനും ഈ ചലഞ്ചിൽ നിൽക്കാനും എന്റെ പെൻഷൻ നൽകാനും ഞാൻ തയ്യാറാണ്.

രാജ്യസ്നേഹം എന്നത് വെറുതെ പറഞ്ഞിട്ട് കാര്യമില്ല. രാജ്യത്തിനായി എന്തെങ്കിലും ചെയ്യണം. എന്റെ കാര്യം മാത്രം നടക്കണമെന്ന് മന്ത്രിമാരും വിചാരിക്കരുത്. ജനങ്ങൾക്കും തോന്നട്ടെ മന്ത്രിമാർ ഞങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന്.

Continue Reading