Crime
സോളാർ പാനൽ തട്ടിപ്പ് കേസിൽ സരിത എസ്. നായർ കുറ്റക്കാരി, ശിക്ഷ ഉച്ചയ്ക്ക് ശേഷം

കോഴിക്കോട്: സോളാർ കേസിൽ സരിത എസ് നായർ കുറ്റക്കാരിയെന്ന് കോടതി.കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റേതാണ് വിധി. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ശിക്ഷ വിധിക്കും. ചതി, ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ സരിതയ്‌ക്കെതിരെ ചുമത്തി.
സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. താൻ തെറ്റുകാരിയല്ലെന്ന് സരിത കോടതിയോട് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ് സരിത. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായില്ല.മൂന്നാം പ്രതി മണി മോനെ വെറുതെവിട്ടു.താൻ നിരപരാധിയാണെന്ന് കോടതിയ്ക്ക് ബോധ്യമായെന്ന് മണി മോൻ പ്രതികരിച്ചു. സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശിയായ അബ്ദുൾ മജീദിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.