Education
എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി തടഞ്ഞു

കൊച്ചി: തലശ്ശേരി എം.എൽ.എ എഎൻ ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നൽകാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. കണ്ണൂർ സർവകലാശാലയിലെ എച്ച്ആർഡി സെന്ററിലെ അസി. പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്. മെയ് ഏഴ് വരെ ഈ തസ്തികയിലേക്ക് സ്ഥിരനിയമനം പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. മാനദണ്ഡം മറികടന്ന് നിയമിക്കാൻ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.
ഷംസീറിന്റെ ഭാര്യ ഡോ. സഹല അടക്കം 30 പേരെയാണ് ഈ തസ്തികയിലെ നിയമനത്തിന് പരിഗണിക്കുന്നത്. നിയമനത്തിനായി അഭിമുഖം ഉൾപ്പെടെയുള്ള നടപടികൾ തിരക്കിട്ട് നടത്തിയതിനെതിരേ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞശേഷം മാത്രം സർവകലാശാല നിയമന നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് കോടതി നിർദേശിച്ചത്.