Crime
സോളാർ തട്ടിപ്പ് കേസിൽ സരിത നായർക്ക് ആറ് വർഷം കഠിന തടവും പിഴയും

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിത നായരെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചു. ഇതിന് പുറമെ 30,000 രൂപ പിഴയുമടയ്ക്കണം. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.
സോളാർ പാനൽ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കോഴിക്കോട് കസബ പോലീസിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുൾ മജീദ് എന്ന പരാതിക്കാരൻ ആരോപിച്ചിരുന്നത്. കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാൽ സരിത നായർ ഹാജരായിരുന്നില്ല.