Connect with us

HEALTH

കേന്ദ്ര നിർദേശം വന്നാൽ സംസ്ഥാനത്ത് 12 ജില്ലകളിൽ ലോക്ക്ഡൗൺ

Published

on

ന്യൂഡൽഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ 150ലധികം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഉന്നതതല യോഗത്തിലാണ് ഈ നിർദേശം വെച്ചത്.അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത ശേഷമാവുമെന്ന് കേന്ദ്രം അറിയിച്ചു.

കേന്ദ്ര നിർദേശം വന്നാൽ സംസ്ഥാനത്ത് 12 ജില്ലകളിൽ ലോക്ക്ഡൗൺ നടപ്പാക്കേണ്ടി വരും. ഒഴിവാകുക പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകൾ മാത്രമാകും.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ലോക്ക്ഡൗൺ ഫലപ്രദമാവണമെങ്കിൽ ചുരുങ്ങിയത് ഒരാഴ്ച ലോക്കഡൗൺ വേണ്ടിവരുമെന്നാണ് ഐഎംഎ പ്രതിനിധികൾ പറയുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അധികമായുള്ള 156 ജില്ലകളാണ് രാജ്യത്തുള്ളത്. ഇവിടങ്ങളിൽ രോഗവ്യാപനം വളരെ കൂടുതലാണ്.

Continue Reading