Crime
ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ കൊല്ലത്ത് എത്തിച്ചു. വിശദമായചോദ്യം ചെയ്യൽ തുടരുന്നു

കൊല്ലം : നിയമസഭ തിരഞ്ഞെടുപ്പ് ദിവസം കൊല്ലം കുണ്ടറയില്‍ വെച്ച് സ്വന്തം വാഹനം ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ കൊല്ലത്ത് എത്തിച്ചു. ഗോവയില്‍നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
ഗോവയില്‍ നിന്നു അറസ്റ്റു ചെയ്ത ഷിജു വർഗീസിനെയും ഡ്രൈവർ ശ്രീകാന്തിനെയും റോഡുമാര്‍ഗമാണ് കേരളത്തിലെക്ക് കൊണ്ടു വന്നത്. ഇവരെ വിശദായി ചോദ്യം ചെയ്യുമ്പോള്‍ ഗൂഢാലോചനയുടെ ചുരുളഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ഇതിനു ശേഷമേ വിവാദ ഇടനിലക്കാരന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കുകയുള്ളു. കേസില്‍ നേരത്തെ അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗം വിനുകുമാര്‍ റിമാന്‍ഡിലാണ്. സോളര്‍ തട്ടിപ്പ് കേസിലെ പ്രതിയായ സരിതാ നായരുടെ സന്തത സഹചാരിയായിരുന്ന വിനുകുമാറിനെ അവര്‍ തന്നെയാണ് വിവാദ ദല്ലാളിന് പരിചയപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.