KERALA
തുടർഭരണമുണ്ടായാൽ തിങ്കളാഴ്‌ച തന്നെ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർഭരണമുണ്ടായാൽ തിങ്കളാഴ്‌ച തന്നെ പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായിരിക്കെ ഭരണപ്രതിസന്ധി ഉണ്ടാകാൻ പാടില്ലെന്നാണ് പാർട്ടി നിലപാട്. തുടർഭരണമുണ്ടായാൽ സത്യപ്രതിജ്ഞ ചടങ്ങിനുളള ഒരുക്കങ്ങൾ ആരംഭിക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് നൽകി.
നാളെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽ.ഡി.എഫ് അനുകൂല വിധിയെഴുത്ത് ഉണ്ടായാൽ പൊതുഭരണ വകുപ്പ് രാജ്‌ഭവനുമായി ആലോചിച്ച് മറ്റ് ക്രമീകരണങ്ങൾ ഒരുക്കും.
കൊവിഡ് പ്രോട്ടോക്കൾ അടക്കം പാലിക്കേണ്ടത് ഉളളതിനാൽ രാജ്‌ഭവനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. ചുരുക്കം ചിലർ മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുക. കഴിഞ്ഞ വർഷം ആഘോഷത്തോടെ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നു പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്.
മുഖ്യമന്ത്രിക്കൊപ്പം ഘടകക്ഷികളിലെ പ്രിതിനിധികളായ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് വിവരമുണ്ട്