KERALA
തനിക്കെതിരെ എൽ.ഡി.എഫും യു.ഡി.എഫും ഒന്നിച്ചെന്ന് കുമ്മനം

തിരുവനന്തപുരം: നേമത്തെ വിജയ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ലെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. തന്നെ തോൽപിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചു പ്രവർത്തിച്ചുവെന്നും കുമ്മനം ആരോപിച്ചു.
കൊടുക്കൽ വാങ്ങൽ കൊണ്ട് ചിലത് സംഭവിക്കാൻ സാധ്യത ഉണ്ട്. എന്നാൽ ഇത് എൻഡിഎയ്ക്ക് തിരിച്ചടി ആകുമോ എന്നു പറയാനാകില്ല. എക്സിറ്റ് പോൾ അല്ല എക്സാക്റ്റ് പോളിൽ ആണ് വിശ്വാസമെന്നും കുമ്മനം പറഞ്ഞു.