Connect with us

KERALA

പിണറായി വിജയൻ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 20ന് ശേഷം

Published

on

തിരുവനന്തപുരം: പിണറായി വിജയൻ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 20ന് ശേഷം നടക്കുമെന്ന് വിവരം. കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ ഉടൻ വേണ്ടെന്നാണ് ഇന്ന് ചേർന്ന സിപിഎം സെക്രട്ടേറിയറ്റിലുയർന്ന അഭിപ്രായം. ഇന്നത്തെ യോഗത്തിൽ മന്ത്രിമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ലെന്നാണ് വിവരം.

മന്ത്രിമാരെ സംബന്ധിച്ച് സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ചകൾക്ക് ശേഷവും ഘടകകക്ഷികളെ പരിഗണിക്കുന്നത് ചർച്ച ചെയ്യുക. പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ഇത്തവണ മന്ത്രിസഭ രൂപീകരിക്കുന്നത് എന്നാണ് വിവരം.

Continue Reading