Connect with us

KERALA

നമുക്കിപ്പോഴും ഒരു ഉറങ്ങുന്ന പ്രസിഡന്റിനെ ആവശ്യമുണ്ടോ എന്ന ചോദ്യവുമായി ഹൈബി ഈഡൻ

Published

on

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ കനത്ത പരാജയത്തെത്തുടർന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യ വിമർശനവുമായി ഹൈബി ഈഡൻ എം.പി രംഗത്തെത്തി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുല്ലപ്പള്ളിയുടെ പേരെടുത്ത് പറയാതെ ഹൈബിയുടെ വിമർശനം.

നമുക്കിപ്പോഴും ഒരു ഉറങ്ങുന്ന പ്രസിഡന്റിനെ ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ഹൈബി ചോദിച്ചിരിക്കുന്നത്. പോസ്റ്റിട്ട് മിനുട്ടുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിനാളുകളാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധി നേതാക്കൾ മുല്ലപ്പള്ളിക്കെതിരെ വാളോങ്ങി കഴിഞ്ഞു

Continue Reading