KERALA
കനത്ത തിരിച്ചടിയിലും കോൺഗ്രസ് പാഠം പഠിച്ചില്ല. തിരുവനന്തപുരത്ത് എ ഗ്രൂപ്പ് യോഗം

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിലും കോൺഗ്രസിന് താൽപര്യം ഗ്രൂപ്പ് യോഗം തന്നെ അടുത്ത ദിവസങ്ങളിലെ പരിപാടികൾ പ്ലാൻ ചെയ്യാൻ തലസ്ഥാനത്ത്എ ഗ്രൂപ്പിന്റെ
രഹസ്യ യോഗം ചേർന്നു.
പാർട്ടിയിലും മുന്നണിയിലും നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് തലസ്ഥാനത്ത് കോൺഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം ചേർന്നത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എ ഗ്രൂപ്പിലെ എല്ലാ പ്രമുഖ നേതാക്കളും പങ്കെടുത്തു. ആര്യാടൻ മുഹമ്മദിന്റെ കവടിയാറിലെ ഫ്ളാറ്റിലായിരുന്നു യോഗം. കെ.സി ജോസഫ് , കെ.ബാബു .തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
എതിർ ഗ്രൂപ്പുകളുടെ നീക്കങ്ങൾ ശക്തമായി ചെറുക്കാൻ യോഗം തീരുമാനിച്ചു. കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കാനുള്ള നീക്കം തടയാനും യോഗത്തിൽ തീരുമാനമായി. യുഡിഎഫിന്റെ കൂട്ടത്തോൽവിയുടെ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമാണെന്നും യോഗം വിലയിരുത്തി.
കെപിസിസി പ്രസിഡൻറ് പദവിയിൽ ഈഴവ പ്രതിനിധി വരണമെന്നാണ് നിർബന്ധം. എങ്കിൽ കെ ബാബുവിനെ ആ സ്ഥാനത്തേക്ക് നിർദേശിക്കും. ഇല്ലെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനവും എ ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്.