KERALA
കോൺഗ്രസിനുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക്

ന്യൂഡൽഹി: നിമയസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക്. രാജ്യസഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ, പുതുച്ചേരി മുൻ മുഖ്യമന്ത്രി എം.ബി.വൈദ്യലിംഗം എന്നിവരാണ് ഹൈക്കമാൻഡ് നിരീക്ഷകരായി സംസ്ഥാനത്തേക്ക് എത്തുന്നത്.
തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായും മറ്റു നേതാക്കളുമായും ഇവർ ചർച്ച നടത്തും. നേതൃമാറ്റത്തിന് പാർട്ടിപ്രവർത്തകർക്കിടയിൽ വ്യാപക ആവശ്യം ഉയരുന്ന പശ്ചാത്തലത്തിലാണ് ഹൈക്കമാന്റ് നീക്കം.
നേതൃത്വത്തിന്റെ പിടിപ്പുകേടാണ് തിരഞ്ഞെടുപ്പിൽ ഇത്ര വലിയ തോൽവിക്ക് കാരണമെന്ന പ്രചാരണം പാർട്ടിക്കുള്ളിൽ ശക്തമാണ്. നാളെ നടക്കുന്ന കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ ഓൺലൈൻ മുഖേന പങ്കെടുക്കും