KERALA
കേരള , തമിഴ്നാട് സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയെന്ന് ബുള്ളറ്റിൻ

പത്തനംതിട്ട∙ ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ജല കമ്മിഷൻ തമിഴ്നാട്, കേരള സംസ്ഥാനങ്ങൾക്കായി ഓറഞ്ച് ബുള്ളറ്റിൻ പുറത്തിറക്കി. ഇരുസംസ്ഥാനങ്ങളിലും ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. കേരളത്തിലെ മണിമല, അച്ചൻകോവിൽ എന്നീ നദികളിലും തമിഴ്നാട്ടിലെ കോഡയാർ നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരും. മണിമലയാർ, അച്ചൻകോവിലാർ എന്നിവയുടെ തീരങ്ങളിൽ കഴിയുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
കേരളത്തില്‍ വൻതോതിൽ മഴ പെയ്ത സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ ജലനിരപ്പ് കേന്ദ്ര ജല കമ്മിഷന്‍ വിലയിരുത്തിയത്. അച്ചൻകോവിലാറും മണിമലയാറും ചിലയിടത്ത് അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മിഷന്‍ കണ്ടെത്തി. ഇതിനിടെ ചുഴലിക്കാറ്റിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേരുകയാണ്.