Connect with us

HEALTH

ഡിആർഡിഒയുടെ കൊവിഡ് മരുന്ന് പുറത്തിറക്കി

Published

on

ന്യൂഡൽഹി: ഡി ആർ ഡി ഒ വികസിപ്പിച്ച കൊവിഡ് മരുന്നായ 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാവിലെ വീഡിയോ കോൺഫറൻസിലൂടെയാണ് മരുന്ന് പുറത്തിറക്കിയത്.രാജ്‌നാഥ് സിംഗ് മരുന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധന് കൈമാറി.

ഡൽഹിയിലെ ആശുപത്രികളിലാണ് ആദ്യം മരുന്ന് നൽകുക. ഡൽഹി ആശുപത്രികളിൽ 10,000 ഡോസ് ഡിആർഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് നൽകുമെന്ന് അധികൃതർ അറിയിച്ചു. ഡോ. റെഡ്ഡിസ് ലബോറട്ടറികളുമായി സഹകരിച്ച് ഡിആർഡിഒയുടെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) ആണ് ഈ മരുന്ന് വികസിപ്പിച്ചത്.പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്കായിരിക്കും ഈ മരുന്ന് നൽകുക. മരുന്ന് ശരീരത്തിനകത്തെത്തുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്‌സിജൻ നില പൂർവാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്.

Continue Reading