Connect with us

Crime

മുന്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി

Published

on

ഗോവ: ലൈംഗികാക്രമണ കേസിൽ മുന്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി. സഹപ്രവർത്തകയെ ബലാത്സം​ഗ ചെയ്തെന്ന കേസിൽ ഗോവ സെഷന്‍സ് കോടതിയാണ് തരുൺ തേജ്പാലിനെ വെറുതെ വിട്ടത്.

സഹപ്രവര്‍ത്തകയെ ഗോവയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് ലൈംഗികപീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് തേജ്പാലിനെതിരേ കേസെടുത്തത്. 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു. ഐപിസിയുടെ വിവിധ വകുപ്പുകളനുസരിച്ച്‌ ബലാത്സംഗം, ലൈംഗികപീഡനം, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് കേസെടുത്തത്.

കേസിൽ വിചാരണയ്ക്ക് ശേഷം വിധി പറയുന്നത് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായി ജഡ്ജിയുടെ ഓഫീസില്‍ വൈദ്യുതിപ്രവാഹം തടസപ്പെട്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം വിധി പറയുന്നത് മാറ്റിവെച്ചത്.

Continue Reading