HEALTH
ഈ ഇളവുകളോടെ ലോക്ക് ഡൗൺ ജൂൺ 9വരെ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയ പശ്ചാത്തലത്തിൽ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചില ഇളവുകള്‍ പ്രഖ്യാപിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്കു 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 5 മണിവരെ പ്രവര്‍ത്തിക്കാം. പാക്കേജിങ് കടകൾക്കും ഈ ദിവസങ്ങളിൽ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാങ്കുകള്‍ നിലവിലുള്ളതിന് സമാനമായി ആഴ്ചയില്‍ മൂന്നു ദിവസം തന്നെ പ്രവര്‍ത്തിക്കും. അതേസമയം പ്രവര്‍ത്തി സമയം വൈകീട്ട് അഞ്ചു മണി വരെയാക്കി ദീര്‍ഘിപ്പിച്ചു. വിഭ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹ ആവശ്യത്തിനുള്ള ടെക്‌സ്റ്റൈല്‍, സ്വര്‍ണം, പാദരക്ഷ എന്നീ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചു വരെ തുറക്കാം.
കള്ളുഷാപ്പുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കള്ള് പാര്‍സല്‍ ആയി നല്‍കാനും ആനുമതിയുണ്ട്. പാഴ്‌വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ അവ മാറ്റുന്നതിനായി ആഴ്ചയില്‍ രണ്ട് ദിവസം തുറന്നുപ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. മേയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. ജില്ലയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.