ചാലക്കുടി: വയലാർ രാമവർമ്മയുടെ ഇളയ മകൾ സിന്ധു (53) കോവി ഡ് ബാധിച്ച് മരിച്ചു. ചാലക്കുടി പാലസ് റോഡിൽ ലായത്തിൽ മഠം കൃഷ്ണകുമാറിന്റെ ഭാര്യയാണ്.
മകൾ : മീനാക്ഷി (ഗവേഷണ വിദ്യാർത്ഥി). സിന്ധു ദീർഘ കാലമായി അർബുദം ബാധിച്ചു ചികിത്സയിൽ ആയിരുന്നു. മരണശേഷം നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.