KERALA
സിമന്‍റ് വില ചാക്കിന് 510 രൂപയായി.ഇന്ന് സിമന്‍റ് കമ്പനികളുടെയും വിതരണക്കാരുടെയും വ്യാപാരികളുടെയും യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്‍റ് വിലയില്‍ വര്‍ധന. സിമന്‍റ് വില ഇന്ന് ചാക്കിന് 510 രൂപയായി കൂടും. സിമന്‍റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. നിലവില്‍ 480 രൂപയാണ് സിമന്‍റിന്‍റെ ശരാശരി വില.
വിലനിയന്ത്രിക്കുന്നതിനായി വ്യവസായമന്ത്രി പി.രാജീവ് ഇന്ന് സിമന്‍റ് കമ്പനികളുടെയും വിതരണക്കാരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിട്ടുണ്ട്.