Connect with us

Life

റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു

Published

on

ഡൽഹി:മുഖ്യപലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് നാലുശതമാനമായി തുടരും. റിസര്‍വ് ബാങ്കിന് നല്‍കുന്ന വായ്പയുടെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

തുടര്‍ച്ചയായി അഞ്ചാമത്തെ പണവായ്പ നയ സമിതി യോഗത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്താതെയുള്ള പ്രഖ്യാപനം. വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്. 2020 മെയിലാണ് ഇതിന് മുന്‍പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നടപ്പുസാമ്പത്തികവര്‍ഷം രാജ്യം 10.5 ശതമാനം സാമ്പത്തിവളര്‍ച്ച നേടുമെന്ന അനുമാനം റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ചു.

Continue Reading