KERALA
ഇന്ധന വില വർധന തുടരുന്നു. പെട്രോളിന്26 പൈസയും ഡീസലിന്30 പൈസയും കൂടി

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനിടെ ഇരുട്ടടിയായി ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയും ഇന്നുകൂടി.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 96.81 രൂപയും ഡീസല്‍ 92.11 രൂപയുമായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില 94.86 രൂപയും ഡീസല്‍ വില 90 രൂപയിലുമെത്തി.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധന വില വീണ്ടും വര്‍ധിച്ചുതുടങ്ങിയത്. കഴിഞ്ഞ മാസം മാത്രം 16 തവണ ഇന്ധനവില കൂട്ടിയിരുന്നു.