Connect with us

KERALA

കള്ളപ്പണം നരേന്ദ്രമോദിയില്‍ വരെ ചെന്നെത്തിയേക്കാം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.മുരളീധരൻ

Published

on


തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരായ കള്ളപ്പള്ള ആരോപണങ്ങളും കൊടകര കള്ളപ്പണ കവര്‍ച്ചാക്കേസിലും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഇത്തരത്തില്‍ കുഴല്‍പ്പണം എത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.കെ.സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര പണം കടത്തുന്നതിനായിരുന്നെന്നും കെ.മുരളീധരന്‍ ആരോപിച്ചു.

കേസില്‍ നിലവില്‍ നടക്കുന്ന അന്വേഷണം ശരിയായ രീതിയില്‍ ആണെങ്കിലും ദേശീയ നേതാക്കള്‍ അടക്കമുള്ള കണ്ണികളില്‍ എത്തിപ്പെടാന്‍ പ്രയാസമായിരിക്കുമെന്നും ചിലപ്പോള്‍ നീക്കുപോക്കുകള്‍ അടക്കം നടന്നേക്കാമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കേസില്‍ ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ റിട്ടയേര്‍ഡ് ചെയ്ത ഒരു ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ അടക്കം ഈ അന്വേഷണം ചെന്നെത്തിയേക്കാമെന്നും മുരളീധരന്‍ പറഞ്ഞു.കേസില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading