Connect with us

KERALA

സംസ്ഥാനത്തിന്റെ പൊതുകടം കുതിക്കുന്നു.ഓരോ പൗരനും ഒരു ലക്ഷം രൂപയുടെ കടക്കാരൻ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം ദിനംപ്രതി കുതിക്കുന്നു. നിലവിൽ മൂന്നേ കാൽ ലക്ഷം കോടിയാണ് കേരളത്തിന്റെ കടം. കൊവിഡും ലോക്ക് ഡൗണും വികസന മേഖലയിലെ നിക്ഷേപങ്ങളുടെയും നികുതിവരുമാനത്തിലെയും കുറവും പ്രധാന കാരണമായി. കിഫ്ബി മുഖേനയുള്ള 63000 കോടിയും ചേർക്കുമ്പോൾ കടം നാലു ലക്ഷം കോടിയിലെത്തും. ഇതോടെ കേരളത്തിലെ ഓരോ പൗരനും ഒരു ലക്ഷം രൂപയുടെ കടക്കാരനാകും.

കഴിഞ്ഞ വർഷം കേരളം കടം വാങ്ങിയത് 38189 കോടിയാണ്. ഒരു മാസം 3000 കോടി രൂപയെങ്കിലും കടം വാങ്ങേണ്ട സ്ഥിതി. 2011-16 യു.ഡി.എഫ് ഭരണകാലത്ത് മാസം ആയിരം കോടി വീതമാണ് കടമെടുത്തിരുന്നത്. കഴിഞ്ഞ ഇടതുമുന്നണി ഭരണത്തിൽ അത് 2000 കോടിയായും കൊവിഡ് കാലത്ത് 3000 കോടിയായും ഉയർന്നു.

വരവ് കുറവും ചെലവ് കൂടുതലും മൂലമുള്ള റവന്യൂ കമ്മി നികത്താനാണ് ഇത്രയും തുക കടമെടുക്കുന്നത്. മൊത്തവരുമാനത്തിന്റെ അഞ്ച് ശതമാനം വരെ ഇങ്ങനെ കടമെടുക്കാം. അത് കഴിഞ്ഞ് വികസനാവശ്യത്തിന് കടമെടുക്കാനാവില്ല. ബഡ്ജറ്റിന് പുറത്ത് കടമെടുക്കാൻ കഴിയുന്ന കിഫ്ബിയുടെ പ്രസക്തി ഇവിടെയാണ്.സംസ്ഥാനത്തിന്റെ പൊതുകടം 2011ൽ യു.ഡി.എഫ്. സർക്കാർ വരുമ്പോൾ -78673.24കോടി 2016ൽ എൽ.ഡി.എഫ് സർക്കാർ വരുമ്പോൾ -157370കോടിരൂപ.2021ൽ എൽ.ഡി.എഫ് സർക്കാർ വരുമ്പോൾ -327654.70 കോടിരൂപകടബാധ്യത കൂടിയാൽരാജ്യത്തിനകത്തും പുറത്തും നിന്ന് വായ്പയെടുക്കാനുള്ള റേറ്റിംഗ് താഴേക്ക്പോകും.

Continue Reading