Connect with us

Crime

ഐഎസിൽ ചേർന്ന മലയാളി വനിതകളെ തിരിച്ച് ഇന്ത്യയിലെത്താൻ കേന്ദ്ര സർക്കാർ അനുവദിക്കില്ല

Published

on

ഡല്‍ഹി: ഐഎസിൽ ചേർന്ന 4 മലയാളി വനിതകളെ തിരിച്ച് ഇന്ത്യയിലെത്താൻ കേന്ദ്ര സർക്കാർ അനുവദിക്കില്ല. ആഗോള ഭീകരതക്കായി പോയവരെ തിരികെ പ്രവേശിപ്പിക്കാനാകില്ലെന്നാണ് നിലപാട്.
തിരികെയെത്തിക്കുന്നതില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ സമവായമുണ്ടായിട്ടില്ല. അതിനാല്‍ നാലുപേരെയും വിചാരണയ്ക്ക് വിധേയരാക്കാന്‍ അഫഗാന്‍ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെടുമെന്നാണ് സൂചന.

സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരാണ് അഫ്ഗാൻ ജയിലിൽ ഉള്ളത്. ഭര്‍ത്താക്കന്മാര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതോടെ 2019ലായിരുന്നു ഇവര്‍ അഫ്ഗാന്‍ അധികൃതര്‍ക്ക് മുന്‍പാകെ കീഴടങ്ങിയത്.

Continue Reading