Connect with us

Crime

കെ.സുരേന്ദ്രനെതിരെ പുതിയ ശബ്ദരേഖ പുറത്ത്

Published

on

വയനാട്‌: സി.കെ ജാനുവിന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെ.ആര്‍.പി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ ആരോപണവുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖ പുറത്ത്. പണംനല്‍കാന്‍ ഹോട്ടല്‍ മുറിയിലെത്തുന്നതിനു മുമ്പ് പ്രസീതയും സുരേന്ദ്രനും ഫോണില്‍ സംസാരിക്കുന്നതെന്ന് കരുതുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചത്.

‘ഇതൊന്നും കൃഷ്ണദാസ് അറിയരുത്, ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍ വെച്ചിട്ട് ഇന്നലെമുതല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടു നടക്കുകയാണ്’ – എന്നാണ് ശബ്ദരേഖയിലുള്ളത്.

ഏഴിന് രാവിലെ സുരേന്ദ്രനെ ഫോണില്‍ വിളിച്ചപ്പോള്‍ പണം നല്‍കുന്നതിനെക്കുറിച്ച് ജാനു കൃഷ്ണദാസിനോട് പറയില്ലല്ലോയെന്ന് സുരേന്ദ്രന്‍ ചോദിച്ചതായും പ്രസീത ആരോപിക്കുന്നു. കൃഷ്ണദാസ് പലതവണ ജാനുവിനെ വിളിച്ചെങ്കിലും എന്‍.ഡി.എ.യിലേക്ക് തിരിച്ചുവരാന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചില്ല.

മുസ്ലിം ലീഗില്‍നിന്ന് ഓഫര്‍ ലഭിച്ചതിനാലാണ് അവര്‍ ക്ഷണം നിരസിച്ചതെന്നും, താനടക്കമുള്ള നേതാക്കളുമായി ഇടപെട്ടാണ് സുരേന്ദ്രന്‍ ജാനുവിനെ എന്‍.ഡി.എ.യിലെത്തിച്ചതെന്നും പ്രസീത പറഞ്ഞു.

Continue Reading