Connect with us

HEALTH

രാജ്യത്ത് കോവി ഡ് കേസുകൾ കുറയുന്നു. മരണ നിരക്കിലെ കുറവ് നേരിയ തോതിൽ മാത്രം

Published

on

ഡൽഹി :രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേര്‍ മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് തുടരുമ്പോഴും മരണനിരക്കിലെ കുറവ് നേരിയ തോതില്‍ മാത്രമാണ്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,94,39,989 ആയി. 2,80,43,446 പേര്‍ ആകെ രോഗമുക്തി നേടി. 24 മണിക്കൂറിനിടയില്‍ 3303 പേര്‍ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 3,70,384 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10,26,159 കേസുകളാണ് ആക്ടീവായി നിലവിലുള്ളത്. 25,31,95,048 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത്.

Continue Reading