Connect with us

HEALTH

കൊറോണ വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈന

Published

on

വാഷിംഗ്ടണ്‍ : കൊറോണ വൈറസിന്റെ ഉദ്ഭവത്തെച്ചൊല്ലി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകര്‍. കോവിഡ് 19 വൈറസിനോട് ജനിതകമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന രണ്ടാമത്തെ വകഭേദമാണ് വവ്വാലുകളില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ നടത്തിയ ഗവേഷണത്തില്‍ വവ്വാലുകളില്‍ ഈ വൈറസുകള്‍ എത്രത്തോളം ഉണ്ടെന്നും അവയില്‍ എത്രയെണ്ണത്തിന് മനുഷ്യരിലേക്ക് പകരാനുള്ള കഴിവുണ്ടെന്നും വിലയിരുത്തി.പലതരം വവ്വാലുകളില്‍ നിന്ന് ഗവേഷകര്‍ കൊറോണ വൈറസിന്റെ 24 ജീനോമുകളെ കൂട്ടി യോജിപ്പിച്ചു. ഇതില്‍ സാര്‍സ് കോവ്-2 വിന് സമാനമായ നാല് കൊറോണ വൈറസ് അടങ്ങിയിരുന്നു.വനങ്ങളില്‍ കാണപ്പെട്ട ചെറിയ വവ്വാലുകളില്‍ നിന്ന് മെയ് 2019 മുതല്‍ നവംബര്‍ 2020 വരെയുള്ള കാലയളവിനിടെയാണ് സാംപിളുകള്‍ ശേഖരിച്ചത്. ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ പറഞ്ഞു.

നിലവിലെ കോവിഡ് വ്യാപനത്തിന് കാരണമായ വൈറസുകളോട് വളരെ സാദൃശ്യമുള്ള വൈറസിനെ ഇതില്‍ നിന്ന് കണ്ടെത്താനായെന്നും ഗവേഷകര്‍ പറയുന്നു. ജൂണ്‍ 2020ല്‍ തായ്‌ലന്‍ഡില്‍ നിന്ന് ശേഖരിച്ച സാര്‍സ് കോവ്-2 വൈറസ് സാംപിളുമായി താരതമ്യം ചെയ്യുമ്പോള്‍ വവ്വാലുകള്‍ക്കിടയില വൈറസ് വ്യാപന സാധ്യത വ്യക്തമാകുമെന്നും ചില ഇടങ്ങളില്‍ ഇത് വളരെ ഉയര്‍ന്ന തോതില്‍ ആയിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

Continue Reading