Connect with us

KERALA

സംസ്ഥാനത്ത് നാളെ മുതൽ മദ്യശാലകൾ തുറക്കും

Published

on

തിരുവനന്തപുരം:ലോക് ഡൗൺ ഇളവുകൾക്കു ശേഷം സംസ്ഥാനത്ത് നാളെ മുതൽ മദ്യശാലകൾ തുറക്കും.ഔട്ട് ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ബെവ് ക്യൂ ആപ്പ് വേണ്ടെന്നാണ് സർക്കാർ തീരുമാനം.സാമൂഹിക അകലം പാലിച്ച് കച്ചവടം നടത്താൻ ഔട്ട്‌ലെറ്റുകൾക്ക് നിർദ്ദേശം നൽകും.

ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തായിരിക്കും മദ്യ വിൽപ്പന എന്നാണ് എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ബെവ്ക്യൂ ആപ്പിന്റെ പ്രതിനിധികൾ ബീവറേജസ് കോർപ്പറേഷൻ ആസ്ഥാനത്ത് എത്തി ചർച്ച നടത്തിയിരുന്നു. ആപ്പ് ഉടൻ സജ്ജമാക്കുന്നതിന് ചില പ്രായോഗിക തടസങ്ങളുണ്ടെന്ന് അവർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടർന്നാണ് ആപ്പ് ഒഴിവാക്കുന്നത്.

Continue Reading