Connect with us

KERALA

രാമനാട്ടുകരയിൽ വാഹനാപകടം. അഞ്ച് പേർക്ക് ദാരുണാന്ത്യം

Published

on

രാമനാട്ടുകരയിൽ വാഹനാപകടം.
അഞ്ച് പേർക്ക് ദാരുണാന്ത്യം
……………………………………………..
കോഴിക്കോട്: കോഴിക്കോടിനടുത്ത് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. ഇന്ന് പുലര്‍ച്ചെ പുളിഞ്ചോട് വളവിന് സമീപമാണ് KL51L 3253 നമ്പർ ബൊലേറൊ കാറും, ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിട്ടുള്ളത്.
കാറില്‍ യാത്ര ചെയ്ത പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരണപ്പെട്ടത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നാട്ടുകാരും പോലീസും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനെത്തി.

Continue Reading